/uploads/news/news_ലോകകപ്പിൽ_ഇന്ത്യ_തോറ്റാൽ_ഞാൻ_തല_മൊട്ടയടി..._1700721760_5041.jpg
Interesting news

ലോകകപ്പിൽ ഇന്ത്യ തോറ്റാൽ ഞാൻ തല മൊട്ടയടിക്കും: ബെറ്റില്‍ തോറ്റു, തലമൊട്ടയടിച്ച് അധ്യാപിക


കൊച്ചി: വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. ഇതാ പറഞ്ഞ വാക്ക് കടുകിട തെറ്റിക്കാതെ പാലിച്ച് ഒരു അധ്യാപിക. ലോകകപ്പ് ബെറ്റില്‍ തോറ്റതോടെ പറഞ്ഞ പ്രകാരം തല മൊട്ടയടിച്ചിരിക്കുകയാണ് എറണാകുളം ഏരൂര്‍ മാരംകുളങ്ങര സ്വദേശിനി ഗ്രീഷ്മ. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ താൻ തല മൊട്ടയടിക്കും എന്നായിരുന്നു ഗ്രീഷ്മയുടെ ബെറ്റ്.

മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ യുവതി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. 13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ‘ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാൻ തല മൊട്ടയടിക്കും എന്ന് പൗര്‍ണ എന്ന ട്യൂഷൻ സെന്ററില്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു യുവതി വാതുവെച്ചത്. ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടതോടെയാണ് ഗ്രീഷ്മ മൊട്ടയടിച്ചത്.

13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ‘ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാൻ തല മൊട്ടയടിക്കും എന്ന് പൗര്‍ണ എന്ന ട്യൂഷൻ സെന്ററില്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു യുവതി വാതുവെച്ചത്

0 Comments

Leave a comment